ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു

0
517

കാരന്തൂര്‍: മര്‍കസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചാന്ദ്രദിനാഘോഷം വിപുലമായി ആഘോഷിച്ചു. പ്രദര്‍ശന ഉദ്‌ഘാടനം ഹെഡ്‌മാസ്റ്റര്‍ എന്‍. അബ്ദുറഹിമാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കൊളാഷ്‌ പ്രദര്‍ശന മത്സരവും ക്വിസ്‌ മത്സരവും കൂടാതെ ചന്ദ്രനിലേക്കൊരു യാത്ര പ്രദര്‍ശനവും നടത്തി. കുട്ടികള്‍ തന്നെ ബഹിരാകാശ യാത്രികരായ നീല്‍സ്‌ ആംസ്‌ട്രോങ്‌, എഡ്രിന്‍ ആന്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ്‌ എന്നിവരുടെ വേഷമണിഞ്ഞ്‌ ക്ലാസുകളിലെത്തി കുട്ടികളുടെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കി. ചടങ്ങിന്‌ നിയാസ്‌ ചോല, നസീമ കെ, അബ്ദുല്ല മാസ്‌റ്റര്‍ നേതൃത്വം നല്‍കി. സയന്‍സ്‌ ക്ലബ്ബ്‌ കണ്‍വീനര്‍ മുസ്‌തഫ മാസ്റ്റര്‍ സ്വാഗതവും ഹാഷിദ്‌ കെ നന്ദിയും പറഞ്ഞു.