മര്‍കസ് ലൈബ്രറി ശില്‍പശാല സമാപിച്ചു

0
468
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സ്‌കൂളിലെ ലൈബ്രേറിയന്മാര്‍ക്ക് സംഘടിപ്പിച്ച ഏകദിന ശില്‍പശാല സമാപിച്ചു. അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തില്‍ മികച്ച വായനാ സംസ്‌കാരം വളര്‍ത്തുന്നതിന് വേണ്ടി പാരമ്പര്യ ലൈബ്രറി സംവിധാനത്തില്‍ നിന്നും മാറി ചിന്തിക്കണമെന്നും പുതിയ ടെക്‌നോളജിയിലധിഷ്ഠിതമായ നോളജ് ഹബ്ബുകളാക്കി മാറ്റണമെന്നും മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ അമീര്‍ ഹസന്‍ ഓസ്ത്രലേിയ പറഞ്ഞു.
പുതിയ കാല ലൈബ്രറി മാനേജ്‌മെന്റ്, മികച്ച വായനക്ക് മികച്ച ലൈബ്രറി എന്നീ വിഷയങ്ങളില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ചീഫ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ഡോ. എം.ജി ശ്രീകുമാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് കോഴ്‌സ് ഡയറക്ടര്‍ ഡോ. കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ടി.പി സുബൈര്‍ നൂറാനി സ്വാഗതവും അബ്ദുറഹ്മാന്‍ പിലാശ്ശേരി നന്ദിയും പറഞ്ഞു.


SHARE THE NEWS