മര്‍കസ്‌ റൂബി ജൂബിലി നേതൃസംഗമം നടന്നു

0
417

കാരന്തൂര്‍: 2018 ജനുവരി 5,6,7 തീയ്യതികളില്‍ നടക്കുന്ന മര്‍കസ്‌ റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സുന്നി സംഘടനകളുടെ നേതൃ സംഗമം മര്‍കസ്‌ ലൈബ്രറി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത്‌, എസ്‌.വൈ.എസ്‌, എസ്‌.എസ്‌.എഫ്‌, എസ്‌.എം.എ, എസ്‌.ജെ.എം എന്നിവയുടെ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.
ഏപ്രില്‍ 18ന്‌ നടക്കുന്ന മര്‍കസ്‌ സ്ഥാപിത ദിനം ‘മര്‍കസ്‌ ഡേ’ എന്ന പേരില്‍ കേരളത്തിലെ എല്ലാ യൂണിറ്റുകളിലും വിപുലമായി ആചരിക്കാനും മര്‍കസ്‌ സമ്മേളനത്തിന്റെ വിവിധ പദ്ധതികള്‍ കേന്ദ്രീകൃതമായി നടപ്പിലാക്കാനും പരിപാടിയില്‍ തീരുമാനമായി. ഏപ്രില്‍ 17 മുതല്‍ 23 വരെ സപ്‌തദിന മതപ്രഭാഷണം മര്‍കസില്‍ നടത്താനും തീരുമാനമായി.


മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മജീദ്‌ കക്കാട്‌, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി പദ്ധതിയവതരണം നടത്തി. സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍ ചെരക്കാപ്പാറമ്പ്‌, സയ്യിദ്‌ ശറഫുദ്ധീന്‍ ജമലുല്ലൈലി, ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.കെ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പൊന്മള മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഹമ്മദ്‌ പറവൂര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്ലത്തീഫ്‌ സഅദി പഴശ്ശി, റഹ്മത്തുള്ള സഖാഫി എളമരം, യഅ്‌കൂബ്‌ ഫൈസി, അബ്ദുറഷീദ്‌ നരിക്കോട്‌, അപ്പോളോ മൂസ ഹാജി, സീനത്ത്‌ അബ്ദുറഹ്മാന്‍ ഹാജി, സിദ്ദീഖ്‌ ഹാജി കോവൂര്‍ പ്രസംഗിച്ചു. ജി അബൂബക്കര്‍ സ്വാഗതവും ലത്തീഫ്‌ സഖാഫി പെരുമുഖം നന്ദിയും പറഞ്ഞു.