ഇമാം ഗസ്സാലി അനുസ്മരണ സെമിനാര്‍ സംഘടിപ്പിച്ചു

0
709
SHARE THE NEWS

കാരന്തൂര്‍: ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യ പ്രതിഭ ഇമാം ഗസ്സാലി(റ)യെ കുറിച്ച് മര്‍കസ് കുല്ലിയ്യ വിദ്യാര്‍ത്ഥികള്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാതങ്ങളെ താണ്ടിയിട്ടും ഇന്നും ഗസ്സാലി ദര്‍ശനങ്ങള്‍ ദൈഷണിക ലോകത്തെ സ്വാധീനിക്കുന്നുവെന്ന് സെമിനാര്‍ വിലയിരുത്തി. മര്‍കസ് വൈസ് ചാന്‍സ്‌ലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. രചനാ വിപ്ലവത്തിലൂടെ കര്‍മ്മ ധര്‍മ്മ ശാസ്ത്രത്തെ അടയാളപ്പെടുത്തിയ മഹാ ദാര്‍ശനികനാണ് ഇമാം ഗസ്സാലിയെന്നും ഫിലോസഫിയിലെ കള്ള വാദങ്ങളെ നെഞ്ചൂക്കോടെ പ്രതിരോധിച്ച് സത്യത്തിനായി പോരാടിയ അതുല്യ വ്യക്തിപ്രഭാവമാണെന്നും അദ്ദേഹം പറഞ്ഞു. തൂലികാ രംഗത്ത് ഗസ്സാലിയന്‍ മാര്‍ഗ്ഗം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സാലിയന്‍ ചിന്താ ധാരയിലേക്ക് വെളിച്ചം വീശി മര്‍കസ് മുദരിസ് അബ്ദുല്ല സഖാഫി മലയമ്മ കീ നോട്ട് നല്‍കി. ഇമാം ഗസ്സാലി ജീവിതം, ദര്‍ശനം, ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തെ ഗസ്സാലിയന്‍ സംഭാവനങ്ങള്‍, ഗസ്സാലിയന്‍ നവോത്ഥാനം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് യഥാക്രമം ആസിം, ഉനൈസ്, മുതവക്കില്‍ എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. സെമിനാറില്‍ ഹംസക്കുട്ടി ഗൂഢല്ലൂര്‍ സ്വാഗതവും മുഹമ്മദ് ഫഹീം നന്ദിയും പറഞ്ഞു.


SHARE THE NEWS