മർകസ് ദിനം: അനുഭവമെഴുത്ത് സംഘടിപ്പിക്കുന്നു

0
1097
SHARE THE NEWS

കോഴിക്കോട്: ഏപ്രിൽ 18ന് മർകസ് സ്ഥാപക ദിനത്തിൽ ഓൺലൈനിൽ അനുഭവമെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.  ‘ഞാൻ അനുഭവിച്ച മർകസ്’ എന്ന ശീർഷകത്തിൽ  മർകസ് വിദ്യാർഥികൾ, പൂർവ്വവിദ്യാർഥികൾ, പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്ക്  മത്സരത്തിൽ പങ്കെടുക്കാം. അഞ്ഞൂറ് വാക്കുകളിൽ കവിയാത്ത എഴുത്തുകൾ newmedia@markaz.in എന്ന ഇമെയിലിലോ 9846311155 എന്ന വാട്‍സ്ആപ്പ് നമ്പറിലോ അയക്കാവുന്നതാണ്. ഏറ്റവും മികച്ച മൂന്ന് രചനകൾക്ക് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സമ്മാനം നൽകുന്നതാണ്. 


SHARE THE NEWS