കോവിഡ്: ബംഗാളിൽ സേവന നിരതരായി മർകസ് പ്രവർത്തകർ

0
1417
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബംഗാളിലെ മർകസ് സ്ഥാപനം നൽകുന്ന രണ്ടര ലക്ഷം രൂപയുടെ ചെക്ക് ദക്ഷിണ ദിനാജ്പൂർ ജില്ലാ കളക്ടർ നിഖിൽ നിര്മലിനു കൈമാറുന്നു
SHARE THE NEWS

കൊൽക്കത്ത: ബംഗളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിൽ കൊറോണ കാലത്ത് മാതൃകാപരമായ സേവനം ചെയ്യുകയാണ് കോഴിക്കോട് കേന്ദ്രമായ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ ബംഗാൾ ബ്രാഞ്ചായ ത്വയ്‌ബ ഗാർഡൻ ഇൻസ്റ്റിറ്റ്യൂഷൻ. ദക്ഷിണ ദിനാജ്പൂരിലുള്ള സ്ഥാപനത്തിന്റെ കീഴിൽ പാവപ്പെട്ട ആളുകൾക്ക് ഭക്ഷ്യസാധനങ്ങൾ നൽകുകയും, മറ്റു അവശ്യ വസ്തുക്കൾ എത്തിക്കുകയും ചെയ്യുന്നു.

ദക്ഷിണ ദിനാജ്പൂർ കളക്ടർ മലയാളിയായ നിഖിൽ നിര്മലിന്റെ നിർദേശം കൂടി സ്വീകരിച്ചാണ് മുപ്പതോളം മലയാളികളുടെ പ്രവർത്തനം. മർകസ് നോർത്ത് ഈസ്റ്റ് കോഡിനേറ്റർ സുഹൈറുദ്ധീൻ നൂറാനിയാണ് ഇതിനു നേതൃത്വം നൽകുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്ബളത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ സുഹൈറുദ്ധീൻ നൂറാനിയിൽ നിന്ന് കളക്ടർ നിഖിൽ നിർമൽ ചെക്ക് ഏറ്റുവാങ്ങി.

മലയാളികളായ ആളുകൾ രാജ്യത്തെല്ലയിടത്തും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. ബംഗാളിലെ മർകസ് സ്ഥാപനം നടത്തുന്ന ഈ പ്രവർത്തനം മാതൃകാപരമാണ്: നിഖിൽ നിർമൽ പറഞ്ഞു. മർകസ് സ്‌കൂളിലെ വിദ്യാർഥികൾ വീട്ടിൽ സമാഹരിച്ച നാണയ ശേഖരവും കൈമാറി.


SHARE THE NEWS