കോവിഡ്19 പ്രതിരോധം: കാന്തപുരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

0
7859

കോവിഡ്‌-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സ്വീകരിച്ച പ്രതിരോധ സമാശ്വാസ നടപടികൾ പ്രവാസി മലയാളികൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും ജനറൽ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹിം ഖലീലുൽ ബുഖാരിയും മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. ഗൾഫ്‌ രാജ്യങ്ങളിൽ ലേബർക്യാന്പുകളിലുൾപ്പെടെ കഴിയുന്ന മലയാളികൾക്കായി ഭരണകൂടങ്ങളുടെ സഹകരണത്തോടെ ഇന്ത്യക്കാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്‌ സാഹചര്യമൊരുക്കണം. സന്ദർശക വിസയിൽ ഗൾഫ്‌ നാടുകളിലെത്തിയ നിരവധിപേർ മടക്കയാത്ര മുടങ്ങിയത്‌ കാരണം വിസ കാലാവധി കഴിഞ്ഞ്‌ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്‌. ഇതിന്‌ പരിഹാരം കാണണം. ഒപ്പം വിസാ കാലാവധി കഴിഞ്ഞ്‌ കുടുങ്ങിപ്പോയവർക്ക്‌ ശിക്ഷാനടപടികളോ പിഴയോ വരാതിരിക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണം. തുടങ്ങിയ ആവശ്യങ്ങളാണ്‌ നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്‌. കോവിഡ്‌-19 ന്റെ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ പൂർണ്ണപിന്തുണ അറിയിക്കുകയും ചെയ്തു.