താമരശ്ശേരി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രമുഖ ശിഷ്യനും വലിയ പണ്ഡിതനായിരുന്ന സി.പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ പത്തൊമ്പതാം ഉറൂസ് ഇന്ന് സമാപിക്കും. ഇന്ന് (വ്യാഴം) ഓണ്‍ലൈനില്‍ നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം, ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ സംസാരിക്കും. ഖുലഫാഉ റാശിദീന്‍ മൗലിദ്, ശിഷ്യ സംഗമം, ബുര്‍ദ പാരായണം, ശാദുലി റാത്തീബ് എന്നീ ചടങ്ങുകള്‍ നടക്കും. ഇന്നലെ നടന്ന ഉദ്ഘാടന സംഗമം ഒ.ടി മുഹമ്മദ് മമ്മി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി സഖാഫി വള്ളിയാട് അനുസ്മരണം നടത്തി. ഇ.കെ ഹുസ്സൈന്‍ മുസ്ലിയാര് പറമ്പില്‍, സി.എം അബൂബക്കര്‍ സഖാഫി മടവൂര്‍, സയ്യിദ് മുഹ്സിന് തങ്ങള്‍, സി.പി ഉമര്‍ മുസ്ലിയാര്, സി.പി ശാഫി സഖാഫി, സി.പി ഉബൈദുല്ല സഖാഫി, സി.പി സിറാജ് സഖാഫി വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. Cp Usthad Uroos Mubarak , CM MADAVOOR MEDIA എന്നീ യൂട്യൂബ് ചാനലുകളില്‍ പരിപാടി ലൈവ് ആയി സംപ്രേക്ഷണം ചെയ്യും.