മദീനതുന്നൂര്‍ കള്‍ച്ചറല്‍ ആര്‍ക്കൈവിന് അജ്മീറില്‍ പ്രൗഢ തുടക്കം

0
893
മദീനതുന്നൂര്‍ കള്‍ച്ചറല്‍ ആര്‍കൈവിന്റെ ദേശീയതല ഉദ്ഘാടനം അജ്മീറില്‍ സയ്യിദ് മുഹമ്മദ് മഹ്ദി മിയാ ചിശ്തി നിര്‍വഹിക്കുന്നു
SHARE THE NEWS

അജ്മീര്‍: ഏപ്രില്‍ 9 മുതല്‍ 12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മദീനതുന്നൂര്‍ നടത്തുന്ന കള്‍ച്ചറല്‍ ആര്‍ക്കൈവിന് അജ്മീര്‍ ശരീഫില്‍ തുടക്കമായി. ദേശീയതല ഉദ്ഘാടനം ദര്‍ഗാ ഖാദിം സയ്യിദ് മുഹമ്മദ് മഹ്ദി മിയാ ചിശ്തി നിര്‍വഹിച്ചു. ശൈഖ് അബൂബക്കറിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മദീനതുന്നൂര്‍ ജോ.ഡയറക്ടര്‍ ആസഫ് മുഹമ്മദ് നൂറാനി അദ്ധ്യക്ഷത വഹിച്ചു. ഖാജാ മുഈനുദ്ദീന്‍ മര്‍കസ് സമ്മേളന സന്ദേശം കൈമാറി. സയ്യിദ് മുഹമ്മദ് നൂര്‍ ഐന്‍ ചിശ്തി അസ്ഹരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ മൗലിദ് ഭാഗമായി നടത്തിയ മഹ്ഫിലേ മഹബ്ബക്ക് ബാസിത് ഹനീഫയും റഹീം ബഷീറും നേതൃത്വം നല്‍കി. റിഷാദ് ഇഖ്ബാല്‍, മിഹാദ് ഹുസൈന്‍ സംസാരിച്ചു.
ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലെ സാംസ്‌കരിക നിക്ഷേപങ്ങളും പൈതൃകങ്ങളും മനസ്സിലാക്കി മര്‍കസ് മോഡല്‍ വികസന പദ്ധതി വിവിധ സ്ഥലങ്ങളില്‍ ആവിഷ്‌കരിക്കുകയാണ് കള്‍ച്ചറല്‍ ആര്‍കൈവ് പദ്ധതിയുലൂടെ ലക്ഷ്യമാക്കുന്നത്. ഡല്‍ഹി, ഗുജറാത്ത് സര്‍ഹിന്ദ്, ആഗ്ര, ഗുല്‍ബര്‍ഗ്, ഉത്തരാഖണ്ഡ്, ഹൈദരാബാദ്, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, ബോംബെ, കീളക്കര തുടങ്ങിയ സ്ഥലങ്ങളില്‍ മദീനതുന്നൂര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആര്‍കൈവ് സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതികളുടെ അവതരണവും ചര്‍ച്ചയും ഈ മാസം അവസാനം ഡയറക്ടര്‍ ഡോ.എ.പി.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും.


SHARE THE NEWS