മര്‍കസ്‌ പ്രാര്‍ത്ഥനാ സംഗമം ബുധനാഴ്‌ച

0
425

കാരന്തൂര്‍: നാലു മാസത്തിലൊരിക്കല്‍ മര്‍കസില്‍ നടക്കുന്ന ദൗറത്തുല്‍ ഖുര്‍ആന്‍, മാസാന്ത അഹ്‌ദലിയ്യ ദിക്‌റ്‌ ഹല്‍ഖ, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, എന്നിവ ബുധനാഴ്‌ച മഗ്‌രിബ്‌ നിസാകാരാനന്തരം മര്‍കസ്‌ മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വിവിധ പരീക്ഷകള്‍ക്ക്‌ വേണ്ടി തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥന നടത്തും. എ.പി മുഹമ്മദ്‌ മുസ്‌ ലിയാര്‍ കാന്തപുരം, കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി.മുഹമ്മദ്‌ ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ സംബന്ധിക്കും.