ദേവഗൗഡ നാളെ മര്‍കസില്‍

0
731

കോഴിക്കോട്: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ നാളെ പതിനൊന്നിന് മര്‍കസ് സന്ദര്‍ശിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജനതാദള്‍ കേരള ഘടകം നേതാക്കളായ സി.കെ നാണു എം.എല്‍.എ, കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ എന്നിവരും സ്വീകരണച്ചടങ്ങളില്‍ സംബന്ധിക്കും.