കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം നാളെ(വ്യാഴം) രാവിലെ ഒമ്പതിന് കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ക്ലാസില്‍ കുന്നമംഗലം, കൊടുവള്ളി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവരും ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്പ്പെട്ടവരുമാണ് പങ്കെടുക്കേണ്ടത്.
കോഴിക്കോട് ജില്ലയിലെ മറ്റു ക്ലാസുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും: ഈ മാസം 25ന് വടകര ശാദി മഹല്‍ ഓഡിറ്റോറിയം(വടകര, നാദാപുരം മണ്ഡലങ്ങള്‍), 26ന് കുറ്റ്യാടി സിറാജ് ഓഡിറ്റോറിയും(കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങള്‍), 27ന് മുക്കം ഇ.എം.എസ് ഹാള്‍(തിരുവമ്പാടി മണ്ഡലം), കൊയിലാണ്ടി ഖല്ഫാന് ഓഡിറ്റോറിയും(കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള്‍), മാര്‍ച്ച് 3ന് ഫറോക്ക് ത്രീ എം ഓഡിറ്റോറിയം(കോഴിക്കോട്, ബേപ്പൂര്‍ മണ്ഡലങ്ങള്‍) എന്നിവിടങ്ങളിലാണ് ക്ലാസ്. കൊയിലാണ്ടിയില്‍ ഉച്ചക്ക് 2നും മറ്റിടങ്ങളില്‍ രാവിലെ 9നുമാണ് ക്ലാസ് സമയം.