മര്‍കസ് ദിവാന്‍ സമുച്ചയത്തിന് തറക്കല്ലിട്ടു

0
518
അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന കേന്ദ്രീകൃത ഓഫീസ് സമുച്ചയമായ 'ദിവാന്‍' അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
SHARE THE NEWS

കോഴിക്കോട്: മര്‍കസില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കേന്ദ്രീകൃത ഓഫീസ് സമുച്ചയമായ ‘ദിവാന്‍’ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നു.
മര്‍കസിന്റെ മുന്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലം തങ്ങളുടെ സ്മരണാര്‍ത്ഥം നിര്‍മിക്കുന്ന സമുച്ഛയത്തില്‍ മര്‍കസിന്റെ നൂറോളം ഡിപ്പാര്‍ട്‌മെന്റുകളുടെ കേന്ദ്ര ഓഫീസുകളാണ് പ്രവര്‍ത്തിക്കുക. നാലു നിലകളിലായി പണിയുന്ന കെട്ടിടത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഹാള്‍, സെന്‍ട്രല്‍ ഓഫീസ്, വിദ്യാഭ്യാസ – സാംസ്‌കാരിക ഓഫീസുകള്‍, അത്യാധുനിക സ്റ്റുഡിയോ തുടങ്ങിയവ പ്രവര്‍ത്തിക്കും.
വിദ്യാഭ്യാസം, ജീവകാരുണ്യം, സാംസ്‌കാരിക വിനിമയങ്ങള്‍, അന്താരാഷ്ട്ര – ദേശീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മര്‍കസിന്റെ വിവിധ പദ്ധതികള്‍ ദിവാനിലൂടെ നടക്കും. അറബ്-യൂറോപ്യന്‍ ആര്‍ക്കിടെക്ചറിന്റെ സമന്വയമായിരിക്കും ഈ സമുച്ഛയം.

മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി, വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സി.മുഹമ്മദ് ഫൈസി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വി.പി.എം വില്ല്യാപള്ളി, കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, എന്‍ജിനീയര്‍ മൊയ്തീന്‍ കോയ, ടി.പി അബൂബക്കര്‍ ഹാജി, പാലങ്ങാട് യൂസഫ് ഹാജി, കെ.വി മൂസ ഹാജി, വാളക്കുളം മുഹമ്മദ് ഹാജി, എന്‍.അലി അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS