ദൗറത്തുൽ ഖുർആനും പ്രാർത്ഥന സംഗമവും നാളെ മർകസിൽ

0
296
SHARE THE NEWS

കോഴിക്കോട്: മർകസിൽ നാല് മാസത്തിലൊരിക്കൽ നടക്കുന്ന ദൗറത്തുൽ ഖുർആനും മാസാന്ത അഹ്ദലിയ്യ ആത്മീയ സമ്മേളനവും നാളെ 7 മണി മുതൽ മർകസ് കൺവെൻഷൻ  നടക്കും. ലോകത്ത് മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വിപത്ത് ഇല്ലാതാക്കാനുള്ള പ്രത്യേക പ്രാർത്ഥനയും സംഗമത്തിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സംബന്ധിക്കും.


SHARE THE NEWS