ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവ്‌ ഡോ. പി.കെ അബ്ദുല്‍ ഹമീദിനെ ആദരിച്ചു

0
476

കോഴിക്കോട്‌: പ്രമുഖ അധ്യാപക പരിശീലകനും എഴുത്തുകാരനുമായ ഡോ. പി.കെ അബ്ദുല്‍ ഹമീദ്‌ ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡിന്‌ അര്‍ഹനായി. അധ്യാപക ദിനമായ സെപ്‌തംബര്‍ 5ന്‌ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അവാര്‍ഡ്‌ സമ്മാനിക്കും. സിറാജ്‌ ദിനപത്രത്തിന്റെ സ്ഥാപക മാനേജരായിരുന്ന പി.കെ ആലിക്കുട്ടി മാസ്റ്ററുടെ മകനായ ഇദ്ദേഹം നിലവില്‍ ഇസ്‌്‌ലാമിക്‌ എജ്യൂക്കേഷണല്‍ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യയുടെ അക്കാദമിക്‌ ഡയറക്ടറാണ്‌.
മലയാളത്തിലും ഉര്‍ദുവിലുമായി നിരവധി കൃതികള്‍ രചിച്ച ഡോ. ഹമീദ്‌ മുപ്പത്തിയഞ്ച്‌ വര്‍ഷമായി അധ്യാപന രംഗത്ത്‌ സജീവമാണ്‌. കേരള സര്‍ക്കാറിന്റെ വിദ്യാഭ്യാസ സമിതി, ടെക്‌സ്റ്റ്‌ ബുക്ക്‌ നിര്‍മാണ സമിതി എന്നിവയില്‍ സേവനം ചെയ്‌തിട്ടുണ്ട്‌. അറിയപ്പെടുന്ന യോഗ തെറാപ്പിസ്റ്റും കൗണ്‍സിലറുമാണ്‌ ഇദ്ദേഹം.
അവാര്‍ഡിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ. പി.കെ അബ്ദുല്‍ ഹമീദിനെ മര്‍കസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. സി. മുഹമ്മദ്‌ ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, അക്‌ബര്‍ ബാദുഷ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.