ഫിജി നബിദിനാഘോഷപരിപാടികളില്‍ ഡോ. ഹുസൈന്‍ സഖാഫി മുഖ്യാതിഥി

0
615

ഫിജി : ഫിജിയിലെ പ്രമുഖ ഇസ്ലാമിക സംഘടനയായ മഊനത്തുല്‍ ഇസ്ലാം അസോസിയേഷന്‍ സംഘടിപ്പിച്ച നബിദിന പരിപാടിയില്‍ മുഖ്യാതിഥിയായി ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പങ്കെടുത്തു. കഴിഞ്ഞ ദിവസം ഫിജിയില്‍ നടന്ന ഗ്രാന്‍ഡ് മീലാദ് സമ്മേളനത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വല്‍ ലോകമുസ്ലിംകള്‍ മുഴുവന്‍ ഏറെ ആഹ്ലാദത്തോടെ ആണ് വരവേല്‍ക്കുന്നത്. എന്നും മൗലിദുകളും മീലാദ് പ്രകീര്‍ത്തന വേദികളും സംഘടിപ്പിച്ചു ഈ മാസത്തെ ഗംഭീരമാക്കല്‍ സ്രേഷ്ടകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നബിയുടെ സന്ദേശങ്ങള്‍ വികലമാക്കാന്‍ ലോകത്താകെ ശ്രമം നടക്കുന്ന ഈ കാലത്തു തിരുചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി വിശുദ്ധമായ ജീവിതം നയിച്ച് സമൂഹത്തിന് വെളിച്ചം നല്‍കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചത്തെ ഫിജി സന്ദര്‍ശനത്തിനിടയിലെ രാജ്യത്തെ പ്രധാന മുസ്ലിം നേതാക്കളുമായും ഹുസൈന്‍ സഖാഫി ചര്‍ച്ച നടത്തും. മുഈനത്തുല്‍ ഇസ്ലാം നാഷണല്‍ പ്രസിഡന്റ് യൂസുഫ് മാനു , ഫൈസല്‍ കോയ, യൂസുഫ് സഖാഫി ആസ്ത്രേലിയ, ഡോ.അല്‍താഫ്, ഹാഫിസ് അബൂബക്കര്‍ സഖാഫി, മൊയ്തീന്‍ ഷാ ഫൈസി, ഇബ്റാഹീം മിസ്ബാഹി പങ്കെടുത്തു.