ഫിജിയിലെ നബിദിനാഘോഷം; ഡോ. ഹുസൈന്‍ സഖാഫി മുഖ്യാതിഥി

0
550

കോഴിക്കോട്: ഫിജിയിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയായ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മീലാദാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. മീലാദാഘോഷ പരിപാടികളുടെ ഭാഗമായി ഡിസംബര്‍ 11 മുതല്‍ 19വരെ ഫിജിയുടെ വിവിധ ഭാഗങ്ങളില്‍ നാല് ഗ്രാന്റ് പരിപാടികളിലാണ് ഡോ. ഹുസൈന്‍ സഖാഫി അതിഥിയായി പങ്കെടുക്കുക.

അന്താരാഷ്ട്ര രംഗത്തെ പല സെമിനാറുകളിലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം ഡോ. ഹുസൈന്‍ സഖാഫി പങ്കെടുത്തിട്ടുണ്ട്. മര്‍കസില്‍ നിന്നും അല്‍ അസഹ്‌റില്‍ നിന്നും പഠനം നടത്തിയ ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട് ഹുസൈന്‍ സഖാഫി. ഫിജി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡോ. ഹുസൈന്‍ സഖാഫി ഇന്ന് (വെള്ളി) രാത്രി പുറപ്പെടും.