
തമിഴ്നാട്: നാം ജീവിക്കുന്ന കാലത്തിന്റെയും ഭാവി സമൂഹത്തിന്റെയും സമൂലമായ മുന്നേറ്റം മുന്നില്‍കണ്ടുള്ള സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള പദ്ധതികളിലാണ് സമുദായം ശ്രദ്ധ ചെലുത്തേണ്ടതെന്നു മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. തമിഴ്നാട്ടിലെ ഉദുമലൈപേട്ടയില്‍ നടന്ന വിദ്യാഭ്യസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും പണ്ഡിതന്മാരും ഉമറാക്കളും അക്കാദമിക വിദഗ്ധരും ഒരുമിച്ചിരുന്നു, സമൂഹത്തിന്റെ വിവിധ തലത്തിലുള്ള പുരോഗതിക്കു പദ്ധതികള്‍ തയ്യാറാക്കണം. എല്ലാ വൈജ്ഞാനിക ശാഖകളിലും വൈദഗ്ധ്യമുള്ള ആളുകള്‍ വിവിധ ദേശങ്ങളില്‍ ഉയര്‍ന്നുവരണം: അദ്ദേഹം പറഞ്ഞു. ശൈഖ് ഈസാ ഹസ്റത്ത്, മൗലാനാ അബ്ദുല്‍ ഹകീം ഇമ്ദാദി, അബൂബക്കര്‍ സഖാഫി, കമാല്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില്‍ ഇന്നും നാളെയുമായി ഡോ. അസ്ഹരിയുടെ നേതൃത്വത്തില്‍ വൈജ്ഞാനിക സമ്മേളനങ്ങള്‍ നടക്കും.