വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം: ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു

0
532
SHARE THE NEWS

കോഴിക്കോട്: സ്‌നേഹം കൊടുത്ത് പുഞ്ചിരി നേടാം എന്ന കാപ്ഷനില്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്ലോബല്‍ സ്റ്റുഡന്റ്‌സ് വില്ലേജ് അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം ഡയറക്ടര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വ്വഹിച്ചു. ബാഗ്, നോട്ടു പുസ്തകങ്ങള്‍, ജ്യോമട്രി ബോക്‌സ്, പേന, പെന്‍സില്‍ തുടങ്ങി ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. അമ്പതോളം കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ കിറ്റുകള്‍ക്കാണ് വിതരണം നടത്തിയത്. ഗുലിസ്ഥാനി അലുംനി അസോസിയേഷന് കീഴില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും മാതൃകാപരവും സമൂഹത്തിന് ഉപകാരപ്രദവുമാണെന്ന് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രശംസിച്ചു. അലുംനി അസോസിയേഷനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേരുകയും സന്തോഷങ്ങളറിയിക്കുകയും ചെയ്തു. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ ഹസന്‍ നൂറാനി, ഫാക്കല്‍റ്റി റാഫി നൂറാനി, ഗുലിസ്ഥാനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാഫിഅ് ഗുലിസ്ഥാനി സംബന്ധിച്ചു.


SHARE THE NEWS