മാർ ജോർജ് കർദിനാൾ ആലഞ്ചേരിയുമായി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി

0
414
SHARE THE NEWS

എറണാകുളം: സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ ജോർജ് കർദിനാൾ ആലഞ്ചേരിയുമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം 3 മണിക്ക് എറണാകുളം സീറോ മലബാർ സഭയുടെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സാമുദായിക സൗഹാർദ്ദത്തിന് ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുനേതാക്കളും ആ​ഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കുഞ്ഞി മുഹമ്മദ് സഖാഫി കൊല്ലം, ജബ്ബാർ സഖാഫി, അഡ്വ. മജീദ്, അഡ്വ. റോയ് വാരിക്കാട എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Subscribe to my YouTube Channel

SHARE THE NEWS