
കോഴിക്കോട്: ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം കൂടുതല്‍ മികവുറ്റതായി മാറാന്‍, കോഴ്സുകളിലും പഠന-പരിശീലന രീതികളിലും നൂതനരീതികള്‍ നടപ്പിലാക്കണമെന്ന് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. മുബാറക് പാഷ പറഞ്ഞു. മര്‍കസും ജെ.ഡി.റ്റി ഇസ്ലാം ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റൂഷനും തമ്മിലുള്ള അക്കാഡമിക് ജോയിന്റ് വെന്‍ച്വര്‍ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമായത്, വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ തമ്മില്‍ അക്കാദമിക സഹകരണം നടന്നപ്പോഴാണ്. കോഴിക്കോട്ടെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളായ മര്‍കസും ജെ.ഡി.ടിയും തമ്മിലുള്ള സഹകരണം വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ നിമിത്തമാകുമെന്നു പ്രതീക്ഷയ്ക്കുന്നുവെന്നും ഡോ. മുബാറക് പാഷ പറഞ്ഞു.
മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി ഡോ. പി.സി അന്‍വര്‍, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഡോ. മനോഹര്‍ ലാല്‍, മര്‍കസ് അക്കാദമിക പ്രൊജക്ട് ഡയറക്ടര്‍ ഡോ. ഉമര്‍ ഫാറൂഖ്, മര്‍കസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ്, മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് പ്രസംഗിച്ചു.
മര്‍കസും ജെ.ഡി.റ്റി ഇസ്ലാം ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റൂഷനും തമ്മിലുള്ള അക്കാദമിക് ജോയിന്റ് വെന്‍ച്വര്‍ പ്രഖ്യാപനം നടത്തി ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. മുബാറക് പാഷ പ്രസംഗിക്കുന്നു