ജെ.എൻ.യുവിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ശമീർ നൂറാനിയെ അനുമോദിച്ചു

0
651
SHARE THE NEWS

പൂനൂർ: ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ ജാമിഅഃ മദീനത്തൂന്നൂർ പൂർവ്വ വിദ്യാർത്ഥി ഡോ. ശമീർ നൂറാനി രാമല്ലൂരിനെ മർകസ് ചാൻസിലർ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ അനുമോദിച്ചു. മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ജാമിഅഃ മദീനത്തുന്നൂർ റെക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.

ഡൽഹി ജെ.എൻ.യുവിലെ സെൻ്റർ ഫോർ ഇൻ്റർനാഷണൽ പൊളിറ്റിക്ക്സ്; ഓർഗനൈസേഷൻ ആൻ്റ് ഡിസാർമമെൻ്റിൽ നിന്നും ഡോ: മനീഷ് ദബാദെയുടെ കീഴിലാണ് ഗവേഷണം പൂർത്തീകരിച്ചത്. “അന്താരാഷ്ട്ര തർക്ക പരിഹാരത്തിൻ്റെ ഇസ്ലാമിക മാനം; ഫലസ്തീൻ ഇസ്റായേൽ സമാധാന പ്രക്രിയയിലെ ദൈവ ശാസ്ത്ര സംവാദങ്ങളുടെ പശ്ചാത്തലത്തിൽ” എന്നതായിരുന്നു വിഷയം.

നിലവിൽ പേരാമ്പ്ര സി.കെ.ജി ഗവൺമെൻ്റ് കോളജിൽ ഗസ്റ്റ് ലെക്ച്ചററാണ്. ജാമിഅ മദീനത്തുന്നൂർ അക്കാദമിക് കോർഡിനേറ്ററായും എസ്.എസ്.എഫ് സംസ്ഥാന ദഅവാ സമിതി സിൻ്റിക്കേറ്റ് അംഗമായും പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര അക്കാദമിക് ജേർണലുകളിൽ ഇരുപത്തഞ്ചോളം റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് ഇന്റർനാഷണൽ ജേർണലുകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിക്കാനിരിക്കുന്ന ആണവ നയങ്ങളെ കുറിച്ചുള്ള പുസ്തകമടക്കം മൂന്ന് പുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകൃതമാവും.


SHARE THE NEWS