‘സാമ്പത്തിക ബദലുകള്‍’ സെമിനാര്‍ നാളെ: മന്ത്രി തോമസ്‌ ഐസക്ക്‌ പ്രബന്ധം അവതരിപ്പിക്കും

0
499

കുന്നമംഗലം: മാന്ദ്യകാലം; സാമ്പത്തിക ബദലുകള്‍ എന്ന ശീര്‍ഷകത്തില്‍ മര്‍കസില്‍ നടക്കുന്ന സെമിനാറില്‍ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ പ്രബന്ധം അവതരിപ്പിച്ച്‌ സംസാരിക്കും. മര്‍കസ്‌ മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ(വെള്ളിയാഴ്‌ച) ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ മര്‍കസിന്‌ കീഴില്‍ പുതുതായി നിര്‍മിക്കുന്ന എം.ബി.എ കോളേജിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും.
പുതിയ കാലത്തെ മലബാറിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതിയും വികസന സംസ്‌കാരത്തിലേക്ക്‌ മലബാര്‍ പ്രദേശത്തെ സാമ്പത്തിക സംവിധാനങ്ങളെ കൊണ്ടുവരേണ്ടതിനെപ്പറ്റിയും ഡോ. തോമസ്‌ ഐസക്ക്‌ പ്രഭാഷണത്തില്‍ വിവരിക്കും. തുടര്‍ന്ന്‌ മര്‍കസ്‌ വിദ്യാര്‍ത്ഥികളുമായും മന്ത്രി സംവദിക്കും. മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കെ.കെ അഹ്‌്‌മദ്‌ കുട്ടി മുസ്‌്‌ലിയാര്‍ കട്ടിപ്പാറ മെമൊന്റോ സമ്മാനിക്കും. സി. മുഹമ്മദ്‌ ഫൈസി ആമുഖപ്രഭാഷണം നടത്തും. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി മര്‍കസ്‌ പദ്ധതികള്‍ പരിചയപ്പെടുത്തി സംസാരിക്കും. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട്‌ റസാഖ്‌ എം.എല്‍.എ, ഡോ. അബ്ദുസ്സലാം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്‌ പ്രസംഗിക്കും.