വിമാനാപകടം: കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മരണപ്പെട്ടവർക്കുള്ള പ്രാര്‍ത്ഥനാ മജ്‌ലിസ് ഇന്ന്‌

0
391
SHARE THE NEWS

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ മജ്‌ലിസ് ഇന്ന്(ശനി) രാത്രി 8.45 മുതൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടക്കും. വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽ കാണാനും, സമാശ്വസിപ്പിക്കാനും ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് അസാധ്യമായതിനാലാണ് ഓൺലൈനിൽ പ്രാർത്ഥനാ മജ്ലിസ് സംഘടിപ്പിക്കുന്നതെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞു. www.youtube.com/sheikhaboobacker വഴി സംപ്രേക്ഷണം ചെയ്യും. എല്ലാ പ്രവർത്തകരും മജ്ലിസിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


SHARE THE NEWS