ദുബൈ: കോവിഡ് കാലത്ത് ദുബൈ ജബല്‍ അലി ഏരിയയില്‍ മികച്ച സന്നദ്ധ സേവനം ചെയ്ത മര്‍കസ് വളണ്ടിയര്‍മാരെ ദുബൈ പോലീസ് ആദരിച്ചു. ജബല്‍ അലി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യാഥിതിയായിരുന്നു. സന്നദ്ധ സേവന പ്രവര്‍ത്തകരുടെ കഠിനധ്വാനവും ആത്മാര്‍ത്ഥതയും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച വേളയില്‍ തങ്ങള്‍ക്ക് ബോധ്യപെട്ടുവെന്നും അതിനാല്‍ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് ബ്രിഗെഡിയര്‍ ജനറല്‍ ഡോ. ആദില്‍ അല്‍ സുവൈദി പറഞ്ഞു. ദുരിതം നിറഞ്ഞ കോവിഡ് കാലയളവില്‍ ജബല്‍ അലി ഐസുലേഷന്‍ സെന്ററില്‍ മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും മര്‍കസ്, ഐ.സി.എഫ്, ആര്.എസ്.സി, കെ.സി.എഫ് വൊളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചു. ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തും ലേബര്‍ ക്യാമ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ് പോലുള്ള ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളിലും ബോധവത്കരണം നടത്തിയും പോസ്റ്ററുകള്‍ പതിച്ചും ഇവര്‍ മാതൃകയായി. കൂടാതെ ദിനേന വതനി അല്‍ ഇമറാത്തിന്റെ 43000 ഭക്ഷണപ്പൊതികളും വിതരണം ചെയ്തും വളണ്ടിയര്‍മാര്‍ ജബല്‍ അലിയുടെ എല്ലാ ഭാഗങ്ങളിലും കര്‍മ്മ നിരതരായിരുന്നു. ടീം ലീഡര്‍ ലുക്മാന് മങ്ങാട്, മുഹമ്മദ് അലി വയനാട്, സദഖതുല്ലാഹ് വളാഞ്ചേരി, ഷൗക്കത് മേപ്പറമ്പ്, റിയാസ് കുനിയില്‍, ശംസുദ്ധീന്‍ വൈലത്തൂര്‍, ബാദുഷ ഉദിനൂര്‍, ഫിറോസ് തറോല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാക്കിയുള്ള മുഴുവന്‍ വളണ്ടിയേഴ്സിനുമുള്ള പ്രശസ്തി പത്രവും ചടങ്ങില്‍ ടീം ലീഡര്‍ ലുക്മാന് മങ്ങാടിനു കൈമാറി. തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ ചര്‍ച്ചയില്‍ മര്‍കസ് പ്രവര്‍ത്തകര്‍ കാണിച്ച ത്യാഗത്തെയും സേവനപരതയെയും ഡോ. ആദില്‍ സുവൈദി പ്രശംസിച്ചു. സ്വന്തം രാജ്യത്തെ പോലെ യു.എ.ഇ യെ കാണുന്നവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ എന്നും അദ്ദേഹം പറഞ്ഞു.
Recent Posts
English News
സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...
കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു....