സ്വാതന്ത്ര്യത്തിന്റെ അർത്ഥവും മൂല്യവും തിരിച്ചറിയാൻ മഹാമാരിക്കാലം ഹേതുവായി: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

0
338
SHARE THE NEWS

കോഴിക്കോട്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വാതന്ത്ര്യ ദിന സന്ദേശം അറിയിച്ചു. “മഹാമാരിയും പ്രതിസന്ധി ഘട്ടങ്ങളും പുതിയൊരു ജീവിത ക്രമമാണ് നമുക്ക് സമ്മാനിച്ചത്. സ്വതന്ത്രരായിരിക്കുമ്പോഴും അടച്ചുപൂട്ടപ്പെട്ട സാമൂഹിക സ്ഥിതിയിലൂടെയാണ് നാം കഴിഞ്ഞ രണ്ട് വർഷമായി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ വിഭവങ്ങളും സാധ്യതകളും ഉണ്ടായിരുന്നിട്ടും നമുക്ക് പരിധികൾ നിശ്ചയിക്കപ്പെടുകയും സ്വന്തം ജീവനും നിലനിൽപ്പിനും വേണ്ടി പോരാടുകയും ചെയ്യേണ്ടതായി വന്നു.സ്വാതന്ത്ര്യത്തിന്റെ അർത്ഥവും മൂല്യവും തിരിച്ചറിയാൻ മഹാമാരിക്കാലം ഹേതുവായെന്ന് തന്നെ പറയാം, അദ്ദേഹം പറഞ്ഞു.

മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുകയും, പ്രതിസന്ധികളെ ക്രിയാത്മകമായും സഹനത്തോടെയും നേരിടാനും ഇന്ത്യക്കാർ തയ്യാറാകണം, നമ്മുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയും മറ്റുള്ളവർക്ക് വക വെച്ച് കൊടുക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ്. സമൂഹത്തിന്റെയും സഹജീവികളുടെയും സങ്കടങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് സഹവർതിത്വത്തോടെ മുന്നോട്ടുപോകാനും എല്ലാവർക്കും സ്വാതന്ത്ര്യം ആസ്വാദ്യകരമാക്കാനുമുള്ള സന്ദേശമാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ മുന്നോട്ടുവെക്കുന്നതെന്നും കാന്തപുരം പറഞ്ഞു.

Subscribe to my YouTube Channel

SHARE THE NEWS