മാസപ്പിറവി കണ്ടില്ല: ചെറിയ പെരുന്നാള്‍ ഞായറാഴ്ച

0
866
SHARE THE NEWS

കോഴിക്കോട്: കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച. റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി മുസ്‌ലിംകള്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആഘോഷിക്കും. കേരളത്തിലെവിടെയും ശവ്വാല്‍ മാസപ്പിറവി ഇന്ന് ദൃശ്യമായില്ല. ഒരു മാസം പൂര്‍ണമായും വ്രതമനുഷ്ടിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍ ഈദാഘോഷിക്കുക.

ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

കടപ്പാട്: Siraj Daily


SHARE THE NEWS