ശവ്വാല്‍ പിറ കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

0
222
SHARE THE NEWS

കോഴിക്കോട്: വിശുദ്ധ റമളാന്‍ 29ന് ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്വര്‍) വ്യാഴാഴ്ച ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. റമളാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ വിശ്വാസി ലോകം ചെറിയ പെരുന്നാളിലെ വരവേല്‍ക്കുക.

കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനാ സന്ദേശവുമായാണ് ചെറിയ പെരുന്നാള്‍ എത്തുന്നത്. കോവിഡ് ആഘോഷത്തിന് മങ്ങലേല്‍പ്പിക്കുമെങ്കിലും നിര്‍ബന്ധ ധാനധര്‍മമായ ഫിത്വര്‍ സകാത്ത് കൊടുത്തുകൊണ്ടാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. വീടകങ്ങള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകും.

ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ചെറിയ പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നടക്കും. ഈദാഘോഷത്തോടൊപ്പം മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ സജീവമാകും.


SHARE THE NEWS