മര്‍കസ് സമ്മേളനം: യു.എ.ഇയില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

0
569

ദുബൈ: ഏപ്രില്‍ 9 മുതല്‍ 12 വരെ തീയതികളില്‍ കോഴിക്കോട് നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി ‘മര്‍കസ് സാധിച്ച വിപ്ലവം’ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. യു.എ.ഇയില്‍ താമസിക്കുന്ന മുഴുവനാളുകള്‍ക്കും സ്ത്രീപുരുഷ പ്രായഭേദമന്യേ പങ്കെടുക്കാം. 43 വര്‍ഷക്കാലത്തെ മര്‍കസിന്റെ വളര്‍ച്ചയും വിദ്യാഭ്യാസ വിപ്ലവവും അടയാളപ്പെടുത്തുന്നതായിരിക്കണം പ്രബന്ധം. 5 പേജില്‍ കവിയാത്ത സൃഷ്ടികള്‍ മാര്‍ച്ച് 10 ന് മുമ്പ് markazdxb@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0507283641