മീഡിയവണ്‍ വാര്‍ത്ത വ്യാജം; മുന്നറിയിപ്പുമായി ഫേസ്ബുക്ക്

0
1237
SHARE THE NEWS

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മീഡിയ വണ്‍ ചാനലിന്റെ വാര്‍ത്തയില്‍ ‘false information’ എന്ന മുന്നറിയിപ്പ് നല്‍കി ഫേസ്ബുക്ക്. ഇന്ത്യയില്‍ ഫേസ്ബുക്ക് വഴി നടക്കുന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന, ഫേസ്ബുക്ക് അംഗീകൃത സംഘം അന്വേഷിച്ചാണ് ഇത് വ്യാജവാര്‍ത്തയാണ് എന്ന് കണ്ടെത്തിയത്. ഇതോടെ, ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിലെ പ്രസ്തുത ലിങ്കിലും ,അത് ഷെയര്‍ ചെയ്ത ആളുകളുടെ പേജിലും, തെറ്റായ വിവരമാണ് എന്ന ലേബല്‍ വന്നിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു ഈയിടെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരവധി പോസ്റ്റുകള്‍ വ്യാജ വിവരമാണ് എന്ന് ട്വിറ്റര്‍, ഫേസ്ബുക്ക് ലേബല്‍ വെച്ചത് ചര്‍ച്ചാവിഷയമായിരുന്നു.


SHARE THE NEWS