വ്യാജ വാര്‍ത്ത: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഖേദം പ്രകടിപ്പിച്ചു

0
440

കുന്നമംഗലം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്മശ്രീ ലക്ഷ്യമാക്കി ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടാക്കി എന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തെറ്റ്‌ തിരുത്തി കാന്തപുരത്തോട്‌ മാപ്പ്‌ പറഞ്ഞു. വിശ്വാസ്യതയില്ലാത്തതും കെട്ടിച്ചമച്ചതുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ അങ്ങേയറ്റം ഖേദമുണ്ടെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്‌ അതുമൂലം ഉണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നു എന്നും പോര്‍ട്ടല്‍ എഡിറ്റര്‍ വിന്‍സന്റ്‌ കുറിപ്പിറക്കി. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന വ്യാജവാര്‍ത്ത വെബ്‌പേജില്‍ നിന്ന്‌ നീക്കം ചെയ്‌തിട്ടുമുണ്ട്‌. ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ മര്‍കസ്‌ നേതൃത്വം കഴിഞ്ഞദിവസം പത്രക്കുറിപ്പ്‌ ഇറക്കിയിരുന്നു.