മലയോര മേഖലയില്‍ വിജയക്കുതിപ്പില്‍ വിസ്മയമായി മര്‍കസ് ഫാത്തിമാബി സ്‌കൂള്‍

0
644
SHARE THE NEWS

മുക്കം: ജില്ലയിലെ മലയോര മേഖലയായ കൂമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഫാത്തിമാബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിജയക്കുതിപ്പില്‍ വീണ്ടും വിസ്മയമായി. സയന്‍സ് വിഭാഗത്തില്‍ നൂറു ശതമാനം വിജയവും സ്‌കൂള്‍ കരസ്ഥമാക്കി. 9 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പഠനത്തിലും പഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്ന ഫാത്തിമാബി സ്‌കൂള്‍, തിരുവമ്പാടി മേഖലയില്‍ പുതിയ വൈജ്ഞാനിക മുന്നേറ്റം രൂപപ്പെടുത്തുകയാണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്‌സ് സ്‌കൂളായി ഗവണ്മെന്റ് തിരഞ്ഞെടുത്തത്, മര്‍കസ് ഫാത്തിമാബി ഹൈസ്‌കൂളിനെയായിരുന്നു. തിരുവനന്തപുരത്ത് വെച്ചു അഞ്ചു ലക്ഷം രൂപയും ഫലകവും അവാര്‍ഡായി മുഖ്യമന്ത്രി സമ്മാനിച്ചിരുന്നു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ നാസര്‍ ചെറുവാടിയുടെയും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നിയാസ് ചോലയുടെയും നേതൃത്വത്തില്‍ ശ്രദ്ധേയമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിജയികളെയും സ്‌കൂള്‍ അധ്യാപകരെയും മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി എന്നിവര്‍ അഭിനന്ദിച്ചു


SHARE THE NEWS