മർകസിൽ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

0
75
SHARE THE NEWS

കാരന്തൂർ: മർകസു സഖാഫത്തി സുന്നിയ്യയിലെ മത്സ്യകൃഷി വിളവെടുപ്പ് ശ്രദ്ധേയമായി. മർകസ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം സ്ഥാപിച്ച വലിയ മൽസ്യക്കുളത്തിൽ നിന്ന് ഇരുന്നൂറ് കിലോയോളം വരുന്ന മത്സ്യ വിളവെടുപ്പാണ് ആദ്യ ഘട്ടത്തിൽ നടന്നത്. കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ ആദ്യ വിൽപ്പന നടത്തി. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, അഡ്വ: മുഹമ്മദ് ശരീഫ് (എ ജി എം), സീനിയർ എൻജിനീയർ യൂസുഫ് ഹാജി, മർകസ് അസിസ്റ്റന്റ് മാനേജർമാരായ കെ കെ അബൂബക്കർ ഹാജി, എ കെ മൂസ ഹാജി, ലത്തീഫ് സഖാഫി, സി പി ഉബൈദുല്ലാഹ് സഖാഫി, വി എം റഷീദ് സഖാഫി, അബ്ദുൽ മഹമൂദ് തുടങ്ങിയവർ പങ്കെടുത്തു. മർകസ് പ്ലാന്റ്‌സ് ആൻഡ് ഗാർഡനിങ് സൂപ്പർവൈസർ കെ പി അബൂബക്കർ വിളവെടുപ്പിനു നേതൃത്വം നൽകി.


SHARE THE NEWS