മർകസ് ജീവകാരുണ്യം; മൽസ്യബന്ധന വള്ളം വിതരണം മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും

0
305
SHARE THE NEWS

കൊടുങ്ങല്ലൂർ: കോഴിക്കോട് മർകസിന്റെ നേതൃത്വത്തിൽ നാല് മൽസ്യബന്ധന ബോട്ടുകൾ നാളെ(ഞായർ) തൃശൂർ അഴീക്കൽ ബീച്ചിൽ വിതരണം ചെയ്യും. തൃശൂർ ജില്ലാ എസ്.വൈ.എസ് സാന്ത്വനവുമായി സഹകരിച്ചാണ് പദ്ധതി. ബോട്ട് എഞ്ചിൻ, മൽസ്യബന്ധന വലകൾ, മറ്റു അവശ്യ വസ്തുക്കളും ഇതോടൊപ്പം കൈമാറും. അവശ ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്താനുള്ള മർകസിന്റെയും എസ്.വൈ.എസിന്റെയും സംയുക്ത പദ്ധതിയാണിത്. സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിലും കടവുകളിലുമായി എഴുപതോളം ബോട്ടുകൾ മർകസിന് കീഴിൽ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

മന്ത്രി അഡ്വ കെ രാജൻ വിതരണോദ്‌ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി , ബെന്നി ബെഹനാൻ എം പി, ഇ.ടി ടൈസൺ എം.എൽ.എ, വി.ആർ സുനിൽ കുമാർ എം.എൽ.എ, കെ.പി രാജൻ(പഞ്ചായത്ത് പ്രസിഡന്റ്), പി.എസ്.കെ മൊയ്തു ബാഖവി മാടവന, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, ഡോ. അബ്ദുൽ റസാഖ് അസ്ഹരി, റശീദ് പുന്നശ്ശേരി(സി.ഇ.ഒ, ആർ.സി.എഫ്.ഐ) തുടങ്ങി ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും.


SHARE THE NEWS