കോവിഡ്-19: ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം: കാന്തപുരം

0
1257
SHARE THE NEWS

കോഴിക്കോട്: കോവിഡ് 19 രോഗവ്യാപനം തടയാനായി സർക്കാറിന്റെ ജാഗ്രതാ നിർദേശങ്ങൾ വിശ്വാസികൾ  പാലിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. 
വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരത്തിനു പങ്കെടുക്കൽ രോഗികൾ, കുട്ടികൾ, സ്ത്രീകൾ, പ്രായാധിക്യമുള്ളവർ  എന്നിവർക്ക്  നിർബന്ധമില്ല. രോഗഭീതിയുണ്ടാവുന്ന അവസ്ഥയും ഒരാൾക്ക്  ജുമുഅയിൽ പങ്കെടുക്കാതിരിക്കാനുള്ള ന്യായങ്ങളിലൊന്നാണ്. യാത്രക്കാരും രോഗപ്രസരണത്തിനു സാധ്യതയുള്ളവരും കൂടുതലായി സംഗമിക്കുന്ന  നഗരങ്ങളിലെ പള്ളികൾ നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക്  രോഗഭീതിയുണ്ടാവാൻ സാധ്യതയുള്ള സ്ഥലമായി ഗണിക്കാം.

എന്നാൽ,  ഗ്രാമപ്രദേശങ്ങളിലുള്ള ആരാധനാലയങ്ങളിൽ അപരിചിതരും യാത്രകഴിഞ്ഞെത്തിയവരും  ജുമുഅക്ക് പങ്കെടുക്കാത്ത  സാഹചര്യമാണ് പൊതുവായി നിലനിൽക്കുന്നത് എന്നതിനാൽ വളരെ ലളിതമായി മാത്രം  അവിടങ്ങളിൽ  ജുമുഅ നടത്തേണ്ടതാണ്: കാന്തപുരം  പറഞ്ഞു.


SHARE THE NEWS