മര്‍കസ് സമ്മേളനം: ദുബൈയില്‍ സ്വാഗത സംഘം രൂപീകരിച്ചു.

0
826
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ദുബൈയില്‍ നടന്ന പ്രചാരണ കണ്‍വെന്‍ഷന്‍ കേന്ദ്ര പ്രതിനിധി മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നുമര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ദുബൈയില്‍ നടന്ന പ്രചാരണ കണ്‍വെന്‍ഷന്‍ കേന്ദ്ര പ്രതിനിധി മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

ദുബൈ: ഏപ്രില്‍ 9 മുതല്‍ 12 വരെ തിയതികളില്‍ കോഴിക്കോട് നടക്കുന്ന മര്‍കസ് നാല്‍പത്തി മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബൈയില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഡോ. മുഹമ്മദ് ഖാസിം(ചെയര്‍മാന്‍), ഡോ. കരീം വെങ്കിടങ്ങ്(ജനറല്‍ കണ്‍വീനര്‍), ഹസ്സന്‍ ഹാജി ഫ്‌ളോറ(ഫിനാന്‍സ് കണ്‍വീനര്‍), ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്(വര്‍ക്കിങ് ചെയര്‍മാന്‍), യഹ്യ സഖാഫി ആലപ്പുഴ(വര്‍ക്കിംഗ് കണ്‍വീനര്‍), ഫസല്‍ മട്ടന്നൂര്‍(കോഓര്‍ഡിനേറ്റര്‍), എ.കെ അബൂബക്കര്‍ മൗലവി, മുസ്തഫ ദാരിമി വിളയൂര്‍, ഡോ. നാസര്‍ വാണിയമ്പലം, അബ്ദുല്‍ കരീം തളങ്കര, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, അബ്ദുല്‍ ജലീല്‍ നിസാമി(വൈസ് ചെയര്‍മാന്‍), ബഷീര്‍ വെള്ളായിക്കോട്, അബ്ദുസ്സലാം കോളിക്കല്‍, സൈദ് സഖാഫി വെണ്ണക്കോട്, സഈദ് ഊരകം, മുനീര്‍ പാണ്ടിയാല(കണ്‍വീനര്‍), അഷ്റഫ് എറണാകുളം, ഷമീര്‍ പി ടി വയനാട്(കോ ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെയും സമിതി ഭാരവാഹികളായി മുഹമ്മദലി പരപ്പന്‍പൊയില്‍, നജ്മുദ്ധീന്‍ പുതിയങ്ങാടി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ശരീഫ് ഹാജി പാലക്കാട്, മുഹ്യിദ്ധീന്‍ സഖാഫി പുകയൂര്‍, റഫീഖ് സഖാഫി പൂക്കോട്ടൂര്‍, നൗഷാദ് തെന്നല, നിസാമുദ്ധീന്‍ നൂറാനി, ഉബൈദ് സഖാഫി ചുണ്ടേല്‍, അബ്ദുല്‍ അഹദ് ആലപ്പുഴ, ഷഫീഖ് ഇടപ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദുബൈ മര്‍കസ് പ്രസിഡന്റ് വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫിയുടെ അധ്യക്ഷതയില്‍ മര്‍കസ് കേന്ദ്ര പ്രതിനിധി മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, മുഹമ്മദ് പുല്ലാളൂര്‍, ജമാല്‍ ഹാജി ചങ്ങരോത്ത്, ഫസല്‍ മട്ടന്നൂര്‍, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് എന്നിവര്‍ സംബന്ധിച്ചു. മര്‍കസ് സമ്മേളന പ്രചാരണ ഭാഗമായി കള്‍ച്ചറല്‍ സമ്മിറ്റ്, എക്‌സലന്‍സി മീറ്റ്, നെയ്ബേഴ്സ് മീറ്റ്, പണ്ഡിത സംഗമം, ഹജാജി സംഗമം, ഡോക്യുമെന്ററി, പ്രബന്ധ മത്സരം, വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമായി വിവിധ പരിപാടികള്‍, സപ്ലിമെന്റ് പ്രസിദ്ധീകരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 042973999


SHARE THE NEWS