മർകസ് മലേഷ്യൻ ചാപ്റ്റർ നിലവിൽ വന്നു

0
97
SHARE THE NEWS

കോലാലംപൂർ: മർകസു സഖാഫത്തി സുന്നിയ്യയുടെ ഗ്ലോബൽ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ മലേഷ്യയിൽ നടന്ന മുസ്‌ലിം ബഹുജന സമ്മേളനത്തിൽ മർകസ് മലേഷ്യൻ ചാപ്റ്റർ നിലവിൽ വന്നു. മർകസിന്റെ വിവിധ വൈജ്ഞാനിക പ്രവർത്തങ്ങൾ മേലേഷ്യയിലെ തദ്ദേശീയരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുമായ ആളുകളിലേക്ക്‌ വിപുലീകരിക്കാൻ സമ്മേളനത്തിൽ തീരുമാനമായി.

ലോക പ്രശസ്ത പണ്ഡിതൻ ശൈഖ് അഫീഫുദ്ധീൻ ജീലാനി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വൈജ്ഞാനിക കൊടുക്കൽ വാങ്ങലുകളിൽ ഇന്ത്യയിൽ സമാനതയില്ലാത്ത പ്രവർത്തനം നടത്തുന്ന മർകസിന്റെ പ്രവർത്തനം വളരെ മാതൃകാപരമാണ് എന്നും, ആ മാതൃകയിൽ മലേഷ്യയിൽ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മുന്നോട്ടു ശരിയായ സന്ദേശങ്ങളിൽ ഊന്നിയാണ് മർകസിന്റെയും ശൈഖ് അബൂബക്കറിന്റെയും പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മർകസ് വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പ്രാർത്ഥന നടത്തി. മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. ബഷീർ മുഹമ്മദ് അസ്ഹരി, മർകസ് ഗ്ലോബൽ കൗൺസിൽ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ എം സി ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി( അബുദാബി) പ്രസംഗിച്ചു. മർസൂഖ് സഅദി സ്വാഗതവും ഹാജി അബ്ദുറസാഖ് നന്ദിയും പറഞ്ഞു.

മലേഷ്യൻ ചാപ്റ്റർ കമ്മറ്റി മുഖ്യഭാരവാഹികൾ: ബഷീർ മുഹമ്മദ് അസ്ഹരി( പ്രസിഡന്റ്), ഹാജി അബ്ദുറസാഖ്( ജനറൽ സെക്രട്ടറി), മഖ്‌ബൂൽ സഖാഫി (ട്രഷറർ )


SHARE THE NEWS