മർകസ് ഖത്തർ ചാപ്റ്ററിനു പുതിയ നേതൃത്വം

0
513
SHARE THE NEWS

ദോഹ: മർകസിന്റം 2021- 23 വർഷത്തെ ഖത്തർ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽകരീം ഹാജി മേമുണ്ട (പ്രസിഡണ്ട്), അബ്ദുൽ അസീസ് സഖാഫി (ജനറൽ സെക്രട്ടറി), മുഹമ്മദ്‌ ശാഹ് ആയഞ്ചേരി (ഫൈനാൻസ് സെക്രട്ടറി) എന്നിവരാണ് പുതിയ നേതൃത്വം.
വിവിധ വകുപ്പുകളുടെ മേധാവികളായി കെ വി മുഹമ്മദ്‌ മുസ്‌ലിയാർ, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി (സപ്പോർട്ട് സർവീസ് ), അഹമ്മദ് സഖാഫി പേരാമ്പ്ര, നൗഷാദ് അതിരുമട (എക്സലൻസി), മുജീബ് സഖാഫി കോഡൂർ, മൊയ്‌ദീൻ ഇരിങ്ങല്ലൂർ (പബ്ലിക് റിലേഷൻ), നൗഫൽ ലത്തീഫി, പി വി സി അബ്ദുറഹിമാൻ എഞ്ചിനീയർ (വിദ്യാഭ്യാസം), ഉമറുൽ ഫാറൂഖ് സഖാഫി, ഹനീഫ എഞ്ചിനീയർ (ഇന്റെർസ്റ്റേറ്റു റിലേഷൻഷിപ്), ശൗഖത് സഖാഫി, ശംസുദ്ധീൻ സഖാഫി (മീഡിയ, ഐ ടി ) എന്നിവരെയും തിരഞ്ഞെടുത്തു.
മർകസ് ചാൻസിലർ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, മർകസ് മാനേജർ സി മുഹമ്മദ്‌ ഫൈസി, ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, മർകസ് പി ആർ ഒ മർസൂഖ് സഅദി, റിട്ടേർണിംഗ് ഓഫീസർ അബ്ദുൽ ഹകീം ദാരിമി കുവൈറ്റ്‌, നൗഫൽ ലത്തീഫി (ആർ.എസ്.സി ) യൂസുഫ് സഖാഫി (കെ.സി.എഫ്) എന്നിവർ പുതിയ നേതൃത്വത്തിനു ആശംസകൾ നേർന്നു. അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി പുതിയ മർകസ് ഗ്ലോബൽ സംവിധാനം വിശദീകരിച്ചു. അഹ്‌മദ്‌ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ഹാജി മേമുണ്ട സ്വാഗതവും അസീസ് സഖാഫി നന്ദിയും അറിയിച്ചു


SHARE THE NEWS