മര്‍കസ് നാല്‍പതാം വാര്‍ഷികം: 5001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു

0
543
SHARE THE NEWS

കാരന്തൂര്‍ : 2018 ജനുവരി 4,5,6 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. കേരളത്തിനകത്തും പുറത്തു നിന്നുമായി അയ്യായിരത്തിയൊന്ന് അംഗങ്ങളാണ് സ്വാഗതസംഘത്തിലുള്ളത്. ഇന്നലെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപവത്കരണ യോഗം സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സുന്നി മുസ്‌ലിംകള്‍ക്കിടയില്‍ വൈജ്ഞാനിക വിനിമയത്തിന്റെ വ്യത്യസ്തവും പുതുമയുള്ളതുമായ സംവിധാനങ്ങള്‍ രൂപം കൊണ്ടത് മര്‍കസിന്റെ ആരംഭത്തോടെയായിരുന്നുവെന്നും തുടര്‍ന്ന് സ്ഥാപിതമായ പല സ്ഥാപനങ്ങള്‍ക്കും പ്രചോദനമായത് മര്‍കസ് സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവവും സാമൂഹിക മാറ്റവുമായിരുന്നുവെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.
സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി സമ്മേളന പദ്ധതി വിശദീകരണം നടത്തി. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സ്വബൂര്‍ ബാ ഹസന്‍, പി.കെ.എസ് തങ്ങള്‍ തലപ്പാറ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, പൊന്മള മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മുഖ്താര്‍ ഹസ്‌റത്ത്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എ.കെ ഇസ്മായില്‍ വഫ, എസ്.എസ്.എ ഖാദര്‍ ഹാജി, എന്‍. അലി അബ്ദുല്ല, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, കെ.എ സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം, എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുറഷീദ് നരിക്കോട്, പ്രൊഫ. കെ.എം.എ റഹീം, സീനത്ത് അബ്ദുറഹ്മാന്‍ ഹാജി, അപ്പോളോ മൂസ ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ജി. അബൂബക്കര്‍ പ്രസംഗിച്ചു.


SHARE THE NEWS