മര്‍കസ്‌ റമളാന്‍ പ്രാര്‍ഥനാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

0
581

കോഴിക്കോട്‌: ജൂണ്‍ 29 ബുധനാഴ്‌ച റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയില്‍ നടക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണത്തിന്റെയും പ്രാര്‍ത്ഥന സംഗമത്തിന്റെയും സ്വാഗത സംഘ കമ്മറ്റിക്ക്‌ രൂപം നല്‍കി. മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ജൂണ്‍ 29 ബുധനാഴ്‌ച ഉച്ച മുതല്‍ തുടങ്ങുന്ന പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടുനില്‌ക്കും.മര്‍കസ്‌ ഓഡിറ്റൊറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്നൂറ്റൊന്നു അംഗ സ്വാഗതസംഘത്തിനാണ്‌ രൂപംകൊടുത്തത്‌. .ചടങ്ങില്‍ കെ.കെ അഹമദ്‌ കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ വി.എം കോയ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ.എ.പി അബ്ദുല്‍ ഹകീം അസ്‌ ഹരി പദ്ധതി വിശദീകരണം നടത്തി. ഡോ.ഹൂസൈന്‍ സഖാഫി ചുള്ളിക്കോട്‌ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ഭാരവാഹികള്‍ : കെ.കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ (ചെയര്‍മാന്‍),സയ്യിദ്‌ അബ്ദുല്‍ ഫത്താഹ്‌ തങ്ങള്‍, സയ്യിദ്‌ ശറഫുദ്ധീന്‍ ജമാലുല്ലൈലി തങ്ങള്‍, അപ്പോളോ മൂസ്സ ഹാജി (വൈസ്‌.ചെയര്‍മാന്‍) ,വി.എ കോയ മാസ്റ്റര്‍ (വര്‍ക്കിംഗ്‌ ചെയര്‍മാന്‍), ബി.പി സിദ്ധീഖ്‌ ഹാജി കോവൂര്‍ (ജനറല്‍ കണ്‍ വീനര്‍) , അബ്ദു ല്ലതീഫ്‌ സഖാഫി പെരുമുഖം,അബ്ദു സ്സമദ്‌ സഖാഫി മായനാട്‌, ലുഖ്‌മാന്‍ ഹാജി, സലാഹുദ്ധീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ ,അബ്ദുല്‍ റഷീദ്‌ സഖാഫി മങ്ങാട്‌(കണ്‍ വീനര്‍മാര്‍ ) എഞ്ചിനീയര്‍ യൂസുഫ്‌ സഖാഫി(ട്രഷറര്‍)ഹുസൈന്‍ സഖാഫി ,അക്‌ബര്‍ ബാദുഷ സഖാഫി(പ്രോഗ്രാം), അഷ്‌റഫ്‌ കാരന്തൂര്‍, ശംസുദ്ധീന്‍ പെരുവയല്‍(പ്രചാരണം),അബ്ദുല്ല കോയ തങ്ങള്‍ കുന്ദമംഗലം, അസീസ്‌ ഹാജി(ഫൈനാന്‍സ്‌),ബിച്ചു മാത്തോട്ടം, സിദ്ധീഖ്‌ ഹാജി(സ്റ്റേജ്‌,സൌണ്ട്‌), ഹനീഫ സഖാഫി, ദുല്‍ കിഫ്‌ലി സഖാഫി( ഗസ്റ്റ്‌), ഉമര്‍ ഹാജി മുണ്ടാളില്‍ , ഉമര്‍ നവാസ്‌(ഫുഡ്‌, വളണ്ടിയര്‍)സമദ്‌ പുലിക്കാട്‌, ലുഖ്‌മാന്‍ സഖാഫി കരുവാരകുണ്ട്‌( മീഡിയ) ഇബ്രാഹീം മാസ്റ്റര്‍, അഡ്വ.മുസ്‌തഫ സഖാഫി( ലോ ആന്‍ഡ്‌ ഓര്‍ഡര്‍)അക്‌ബര്‍ ബാദുഷ സഖാഫി( കോഓര്‍ഡിനേറ്റര്‍)