കാരന്തുര്‍: ഇളം മനസ്സുകളില്‍ വൈവിധ്യങ്ങളായ പഴവര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിന്‍ഡര്‍ ഗാര്ഡന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫ്രൂട്സ് ഫെസ്റ്റ് ശ്രദ്ധേയമായി. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞ വിദ്യാര്‍ത്ഥികള്‍ വൈവിധ്യങ്ങളായ ആപ്പിള്‍, അനാര്‍, ഓറഞ്ച്, പൈനാപ്പിള്‍, പപ്പായ, മുന്തിരി ഉള്‍പ്പെടെയുള്ള പഴവര്ഗ്ഗങ്ങളുമായാണ് ഇന്നലെ ക്ലാസ്സില്‍ എത്തിയത്. സന്ദര്‍ശകര്‍ക്കായി വ്യത്യസ്ത ഇനം ജൂസ്, സാലഡ് എന്നിവയും ഒരുക്കിയിരുന്നു. മേളയില്‍ കെ.ജി തലവന്‍ ജീന സുധീഷ്, സാഹിറ, ലതിക, ജൗഹറ, മുംതാസ്, സാബിറ എന്നിവര്‍ സംബന്ധിച്ചു.
