സാദാത്തീങ്ങള്‍ക്ക് ഭക്ഷണക്കിറ്റ്; ഫണ്ട് കൈമാറി

0
621
മര്‍കസിന് കീഴില്‍ സാദാത്തീങ്ങള്‍ക്ക് നല്‍കുന്ന സഹായ ഹസ്തത്തിലേക്ക് എറണാക്കുളം മമ്പഉല്‍ ഉലൂം ശിഷ്യ കൂട്ടായ്മയുടെ ഫണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറുന്നു.
SHARE THE NEWS

കോഴിക്കോട്: മര്‍കസിന് കീഴില്‍ സാദാത്തീങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണക്കിറ്റിലേക്ക് എറണാകുളം മമ്പഉല്‍ ഉലൂം വൈസ് ചെയര്‍മാന്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനിയുടെ ശിഷ്യ കൂട്ടായ്മയായ മക്തബുല്‍ മദനി ഫണ്ട് നല്‍കി.
1,30,000 രൂപ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് മക്തബതുല്‍ മദനി കോര്‍ഡിനേറ്റര്‍ മുഹമ്മദ് സഖാഫി ഇടുക്കി കൈമാറി. സാന്ത്വന ജീവകാരുണ്യ മേഖലകളില്‍ മാത്രമായി ലോക്ഡൗണ്‍ കാലയളവില്‍ മൂന്നര ലക്ഷം രൂപയുടെ ചാരിറ്റിയാണ് മക്തബതുല്‍ മദനി നടത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മുഅല്ലിംകള്‍, സാദാത്തുക്കള്‍, സാധാരണക്കാര്‍ എന്നിവരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തി ഇനിയും ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്ന് മക്തബതുല്‍ മദനി വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഇടുക്കി അബ്ദുല്‍ അസീസ് സഖാഫി അറിയിച്ചു.


SHARE THE NEWS