വിദേശത്ത് എം.ബി.ബി.എസ് പഠനം; ഫുസ്താത് ലോഗോ പ്രകാശനം ചെയ്തു

0
1121
SHARE THE NEWS

പൂനൂർ: ഫുസ്താത് മർകസ് ഗാർഡൻ സെൻ്റർ ഫോർ ഓവർസീസ് എജ്യുക്കേഷൻ്റെ ലോഗോ പ്രകാശനം ജാമിഅ മദീനത്തുന്നൂർ ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. വിദേശത്ത് എം.ബി.ബി.സ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അവസരം ഒരുക്കിക്കൊടുക്കുക എന്നതാണ് ഫുസ്താത് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് ചെയ്യുന്നതോടൊപ്പം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മർകസ് ഹോസ്റ്റലുകളിൽ തർബിയ്യത്തോടെ താമസിച്ച് പഠിക്കാം. കേരള ഹജജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മർകസ് വൈസ് പ്രസിഡൻ്റ് കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, മദനീയം അബ്ദുൽലതീഫ് സഖാഫി, ആസഫ് നൂറാനി ലോഗോ പ്രകാശനത്തിൽ സംബന്ധിച്ചു. വിദേശ മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണിതെന്ന് ഫുസ്താത് ഡയറക്ടർ ഡോ: എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9946 33 22 28, 9946 33 22 29


SHARE THE NEWS