വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍, എഞ്ചിനിയറിംഗ്, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ് ഉപരിപഠനത്തിനായി ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദത്തിനും PHDക്കും നല്കുന്ന സ്കോളര്‍ഷിപ്പിന് ഡിഗ്രിയില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവരും ഒരേ വിഷയത്തില്‍ തന്നെ ഉപരിപഠനം ആഗ്രഹിക്കുന്നവരുമാകണം. വരുമാനപരിധി 6 ല്ക്ഷം രൂപയാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്കോളര്‍ഷിപ്പ് ലഭിക്കുന്ന 200 സര്‍വകലാശാലകളുടെ ലിസറ്റിനും മറ്റു വിവരങ്ങള്‍ക്കുമായി https://bcdd.kerala.gov.in സന്ദര്‍ശിക്കുക.