സഖാഫി ആഗോള ഓൺലൈൻ സംഗമം തിങ്കളാഴ്ച: കാന്തപുരം ഉദ്‌ഘാടനം ചെയ്യും

0
341
SHARE THE NEWS

കോഴിക്കോട്: മർകസ് ശരീഅ കോളജിൽ നിന്നും പഠനം പൂർത്തിയാക്കി  സഖാഫികളുടെ ആഗോള ഓൺലൈൻ  സംഗമം തികളാഴ്ച വൈകുന്നേരം 7 മണി മുതൽ  നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും.  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും .  സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര  അധ്യക്ഷത വഹിക്കും.  മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതിയവതരിപ്പിച്ചു സംസാരിക്കും. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഡോ അബ്ദുസ്സലാം മുഹമ്മദ്, സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി കടലുണ്ടി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുറഷീദ് കാമിൽ സഖാഫി  കക്കിഞ്ച തുടങ്ങിയവർ സംസാരിക്കും. ‘സൂം’ വഴി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ലിങ്കിനായി ബന്ധപ്പെടുക: +91 95395 00111


SHARE THE NEWS