സഖാഫി ആഗോള ഓണ്‍ലൈന്‍ സമ്മേളനം ഇന്ന്

0
914

കോഴിക്കോട്: സഖാഫി പണ്ഡിതന്മാരുടെ ആഗോള ഓണ്‍ലൈന്‍ സമ്മേളനം ഇന്ന്(തിങ്കള്‍) വൈകുന്നേരം 7.30 മുതല്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നടത്തും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. സഖാഫി ശൂറ ചെയര്‍മാന്‍ ശാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിക്കും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതിയവതരിപ്പിച്ചു സംസാരിക്കും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ അബ്ദുസ്സലാം മുഹമ്മദ്, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുറഷീദ് കാമില്‍ സഖാഫി കക്കിഞ്ച തുടങ്ങിയവര്‍ സംസാരിക്കും. ‘സൂം’ വഴി നടക്കുന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: +91 95395 00111