ഉംറ തീർത്ഥാടനം പുനരാരംഭിച്ച സഊദി നടപടി സ്വാഗതാർഹം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

0
777

കോഴിക്കോട്: ദിനേന 5000 വിശ്വാസികൾക്ക് ഉംറ ചെയ്യാനുള്ള അവസരമൊരുക്കി തീര്ത്ഥാടനം പുനരാംഭിച്ച സഊദി അറേബ്യ സർക്കാരിന്റെ നടപടി സ്വാഗതാർഹവും പ്രശംസനീയവുമാണെന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വിശ്വാസികൾക്ക് ഏറ്റവും വലിയ ആശ്വാസം നൽകുന്ന കർമ്മങ്ങളിലൊന്നാണ് ഉംറ. സഊദിയിലും മറ്റു അറബ് രാഷ്ട്രങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വളരെ കുറഞ്ഞത്, വലിയ സന്തോഷം നൽകുന്നു. വിശുദ്ധ കഅബാലയത്തിന്റെ ചാരത്തു നിന്ന് നടത്തുന്ന പ്രാർത്ഥനകൾക്ക് നിശ്ചയമായും അല്ലാഹു സവിശേഷമായി പരിഗണിക്കും. ഉംറ ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ, രാജ്യത്ത് വർദ്ധിച്ചു വരുന്ന കോവിഡ് പ്രതിസന്ധി മാറുന്നതിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്നും കാന്തപുരം പറഞ്ഞു.