മര്‍കസില്‍ ഗള്‍ഫ്‌ സംഗമങ്ങള്‍ ഇന്ന്‌ മുതല്‍

0
498

കോഴിക്കോട്‌: ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളായ മര്‍കസ്‌ പ്രവര്‍ത്തകരുടെ സംഗമം ഇന്ന്‌(ശനി) മുതല്‍ മര്‍കസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. രാവിലെ പത്തിന്‌ തുടങ്ങി ഉച്ചക്ക്‌ ഒരു മണി വരെയാണ്‌ പരിപാടികള്‍. സഊദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങളിലെ പ്രവാസികള്‍ പങ്കെടുക്കുന്ന ഗള്‍ഫ്‌ സംഗമം ഇന്ന്‌ നടക്കും. കുവൈത്ത്‌, ഒമാന്‍ പ്രവര്‍ത്തകരുടെ സംഗമം തിങ്കളാഴ്‌ചയും ഖത്തര്‍ പ്രവര്‍ത്തകരുടേത്‌ ചൊവ്വാഴ്‌ചയും നടക്കും. ബുധനാഴ്‌ച നടക്കുന്ന യു.എ.ഇ സംഗമത്തോടെ ചടങ്ങുകള്‍ സമാപിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ്‌ ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, ചുള്ളിക്കോട്‌ ഹുസൈന്‍ സഖാഫി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന്‌ മര്‍കസ്‌ ഗള്‍ഫ്‌ ഡസ്‌ക്‌ കണ്‍വീനര്‍ ബഷീര്‍ പാലാഴി അറിയിച്ചു.