മര്‍കസ്‌ ഹാദിയ ബിരുദദാനച്ചടങ്ങിന്‌ പ്രൗഢസമാപനം

0
1106
SHARE THE NEWS

കുന്നമംഗലം: മര്‍കസ്‌ ഹാദിയ ബിരുദദാനച്ചടങ്ങിന്‌ പ്രൗഢസമാപനം. മര്‍കസ്‌ കാരന്തൂര്‍ ക്യാമ്പസിലെ റസിഡന്‍ഷ്യല്‍ ഏജ്യുക്കേഷന്‍ സെന്റര്‍ ഫോര്‍ ഗേള്‍സിലെ രണ്ട്‌ വര്‍ഷത്തെ ഹാദിയ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ അന്‍പത്‌ പെണ്‍കുട്ടികള്‍ക്കാണ്‌ ബിരുദം നല്‍കിയത്‌. വിവിധ ഹാദിയ സെന്ററുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
മര്‍കസ്‌ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ്‌ റാശിദ്‌ ഉസ്‌മാന്‍ അല്‍ സക്‌റാന്‍ ഉദ്‌ഘാടനം ചെയ്‌തു. ഹബീബ്‌ അലി സൈനുല്‍ ആബിദീന്‍ അല്‍ ജിഫ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. കാന്തപുരം എ.പി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.അബ്ദുല്‍ ഹകീം അസ്‌ഹരി, റഹ്മത്തുള്ള സഖാഫി എളമരം സംസാരിച്ചു. പ്രൊഫ.എകെ അബ്ദുല്‍ ഹമീദ്‌, പി.എസ്‌.കെ മൊയ്‌തു ബാഖവി മാടവന, ഡോ.റിയാസ്‌ ബസു, ഡോ.ഔന്‍ മുഈന്‍ ഖദൂമി സംബന്ധിച്ചു.


SHARE THE NEWS