കോഴിക്കോട്: മര്‍കസ് ഹജ്ജ് ഗ്രൂപ്പിന്റെ കീഴില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ തീര്‍ഥാടനം നടത്തിയ ഹാജിമാരുടെ സംഗമം പുണ്യതീർത്ഥാടനത്തിന്റെ മധുർ ഓർമ്മകൾ അയവിറക്കുന്ന ചടങ്ങായി. സംഗമം മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഹജ്ജിന്റെ വിശുദ്ധിയും ആധ്യാത്മികതയും സംബന്ധിച്ച് അദ്ദേഹം ഉല്‍ബോധനം നടത്തി.
മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി സന്ദേശപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നടത്തി. സി.പി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, ശുക്കൂർ സഖാഫി വെണ്ണക്കോട്, റശീദ് സഖാഫി മങ്ങാട്, ഇസ്മാഈൽ സഖാഫി റിപ്പൺ, ഉസ്മാൻ സഖാഫി റിപ്പൺ, ഉസ്മാൻ തലയാട്, സിദ്ദീഖ് ട്രാവല്‍ മാര്‍ട്ട് പ്രസംഗിച്ചു. ഏപ്രിലിൽ നടക്കുന്ന മർകസ് സമ്മേളനത്തിന്റെ ഭാഗമായാണ് ഹാജി സംഗമം നടത്തിയത്.